കല്‍പകഞ്ചേരി: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് കാല്‍ നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ആനപ്പടിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ പുതുതായി ആരംഭിച്ച എ പി അസ്‌ലം റിഹാബിലിറ്റേഷന്‍ സെന്റര്‍ നാടിന് സമര്‍പ്പിച്ചു. ജീവിതയാത്രയില്‍ വീണുപോയ മനുഷ്യരെ കൈപിടിച്ചുയര്‍ത്താനും വിവിധ വൈകല്യങ്ങള്‍ കൊണ്ട് ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആശ്വാസമേകാനും ഉദ്ദേശിച്ചുകൊണ്ടാണ് റിഹാബിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കല്‍പകഞ്ചേരി, വളവന്നൂര്‍, ചെറിയമുണ്ടം, ആതവനാട്, മാറാക്കര എന്നീ പഞ്ചായത്തുകളിലെയും സമീപപ്രദേശങ്ങളിലെയും ശയ്യാവലമ്പികളായ രോഗികളെ കണ്ടെത്തി തികച്ചും സൗജന്യമായി ഫിസിയോതെറാപ്പി ചികിത്സ നല്‍കിക്കൊണ്ടുള്ള ഒരു സ്ഥിരം സംവിധാനം ട്രസ്റ്റിന് കീഴില്‍ 2017 മുതല്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി വിദഗ്ധരായ ടെക്‌നീഷ്യന്മാരുടെ മേല്‍നോട്ടത്തില്‍ ന്യൂറോ റിഹാബ് സെന്റര്‍ ആയി പരിവര്‍ത്തിപ്പിച്ചാണ് പുതിയ സെന്ററിന്റെ പ്രവര്‍ത്തനം. ഫിസിയോതെറാപ്പിക്ക് പുറമേ സ്പീച്ച് തെറാപ്പി, ഒക്യൂപേഷണല്‍ തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി, ചൈല്‍ഡ് സൈക്കോളജി എന്നീ ചികിത്സകളും സെന്ററില്‍ ലഭ്യമാക്കിയിട്ടുണ്ട്.
സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്ത് നിറ സാന്നിധ്യമായിരുന്ന ആനപ്പടിക്കല്‍ മൊയ്തീന്‍കുട്ടി മാസ്റ്ററുടെ കുടുംബമാണ് ട്രസ്റ്റിനെ മുന്നോട്ടു നയിക്കുന്നത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കാത്ത അശരണരെ സഹായിക്കാനായി ബഹുമുഖ പദ്ധതികള്‍ ട്രസ്റ്റിന് കീഴില്‍ തണല്‍ എന്ന പദ്ധതിയിലൂടെ കേരളത്തിനകത്തും പുറത്തും നടപ്പിലാക്കി വരുന്നു. സെന്ററിന്റെ ഉല്‍ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ഇ ി മുഹമ്മദ് ബഷീര്‍ എംപി, കുറുക്കോളി മൊയ്തീന്‍ എംഎല്‍എ, മലപ്പുറം ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ്, ഐഎംബി സംസ്ഥാന പ്രസിഡന്റ് ഡോ കബീര്‍, വടകര തണല്‍ പ്രസിഡന്റ് ഡോ. ഇദ്രീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
