സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തില്‍ വരുമെന്നും ബേപ്പൂരില്‍ അത് പ്രതിഫലിക്കുമെന്നും അന്‍വര്‍
കോഴിക്കോട്: ബേപ്പൂര്‍ മണ്ഡലത്തില്‍ ഇത്തവണ റീല്‍സ് മാറി റിയാലിറ്റി വരുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. ബേപ്പൂരിലെ വോട്ടര്‍മാര്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും എല്ലാ രാഷ്ട്രീയ ഇസങ്ങളും ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും അന്‍വര്‍ പറഞ്ഞു.
മണ്ഡലത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും വികസന മുരടിപ്പിനെയും രൂക്ഷമായ ഭാഷയിലാണ് പി വി അന്‍വര്‍ വിമര്‍ശിച്ചത്.മണ്ഡലത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും ആഴ്ചയില്‍ രണ്ട് ദിവസം മാത്രമാണ് വെള്ളം ലഭിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗവണ്‍മെന്റ് കോളേജ്, മെച്ചപ്പെട്ട ചികില്‍സ സൗകര്യങ്ങള്‍ എന്നീ മേഖലകളിലൊക്കെ മണ്ഡലം പിന്നോട്ടാണെന്നും അന്‍വര്‍ പറഞ്ഞു.
സംസ്ഥാനത്ത് യുഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും ബേപ്പൂരില്‍ അത് പ്രതിഫലിക്കുമെന്നും അന്‍വര്‍ പറഞ്ഞു. എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ പോലും മാറ്റത്തിന്റെ സ്വരമാണ് കേള്‍ക്കുന്നതെന്ന് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.