അന്‍വാറുല്‍ ഉലൂം മദ്റസയെ വേട്ടയാടി യുപി സര്‍ക്കാര്‍; 3.94 ലക്ഷം പിഴയിട്ടു

ശ്രാവസ്തി: ഉത്തര്‍പ്രദേശിലെ ശ്രാവസ്തിയിലെ അന്‍വാറുല്‍ ഉലൂം മദ്റസ മാറ്റി സ്ഥാപിക്കണമെന്ന് തഹസില്‍ദാര്‍ ഉത്തരവിട്ടു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്ന് ആരോപിച്ച് ജില്ലാഭരണകൂടം നേരത്തെ മദ്റസ പൂട്ടി സീല്‍ ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നല്കിയ ഹരജിയില്‍ മദ്റസക്ക് അനുകൂലമായി വിധിയുണ്ടായി. ഈ വിധിയുടെ അടിസ്ഥാനത്തില്‍ തുറന്ന മദ്റസ മാറ്റി സ്ഥാപിക്കണമെന്നാണ് തഹസില്‍ദാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. പഞ്ചായത്തിന്റെ ഭൂമിയില്‍ മദ്റസ നിര്‍മിച്ചുവെന്നതാണ് പുതിയ ആരോപണം. അതു കൊണ്ടു തന്നെ മദ്റസ അധികൃതര്‍ 3.94 ലക്ഷം രൂപ പിഴയടക്കാനും നിര്‍ദേശിച്ചു.