കോട്ടയം വഴിയുള്ള അന്ത്യോദയ ട്രെയിന്‍ സര്‍വീസ് ഡിസംബര്‍ 30 വരെ നീട്ടി

സെപ്റ്റംബറില്‍ സര്‍വീസ് അവസാനിക്കാനിരിക്കെയാണ് നീട്ടിയത്

Update: 2025-09-13 05:36 GMT

കോട്ടയം: കോട്ടയം വഴിയുള്ള അന്ത്യോദയ ട്രെയിന്‍ സര്‍വീസ് ഡിസംബര്‍ 30 വരെ നീട്ടി. സെപ്റ്റംബറില്‍ സര്‍വീസ് അവസാനിക്കാനിരിക്കുകയായിരുന്നു. അന്ത്യോദയ ട്രയിനില്‍ മുഴുവന്‍ കോച്ചുകളും ജനറലായതിനാല്‍ യാത്രക്കാര്‍ക്കേറെ ആശ്വാസമാണ്.

ഒക്ടോബര്‍ അവസാനത്തോടെ നോണ്‍ മണ്‍സൂണ്‍ സമയം പ്രാബല്യത്തില്‍ വരുന്നതോടെ വൈകിട്ട് 03.15ന് മംഗലാപുരത്തു നിന്ന് പുറപ്പെടുന്നതിനു പകരം വൈകുന്നേരം ആറ്മണിയിലേക്ക് സമയം മാറും. റിസര്‍വേഷന്‍ കിട്ടാതെയും മുന്‍കുട്ടി ടിക്കറ്റ് ബുക്ക് ചെയ്യാതെയും മലബാറിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് ഉപകാരപ്പെടുന്ന ട്രെയിനാണ് അന്ത്യോദയ.

Tags: