കോഴിക്കോട്ട് ഭിന്നശേഷി കുട്ടികള്‍ നടത്തുന്ന കട അടിച്ച് തകര്‍ത്ത് സാമൂഹ്യ വിരുദ്ധര്‍

Update: 2025-08-22 05:45 GMT

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ 'കൈത്താങ്ങ്' എന്ന പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കുട്ടികള്‍ നടത്തിയിരുന്ന കട സാമൂഹ്യ വിരുദ്ധര്‍ അടിച്ചുതകര്‍ത്തു. ഇന്നലെ കട തുറക്കാന്‍ വന്നപ്പോഴായിരുന്നു ആക്രമണം നടന്ന വിവരം കുട്ടികള്‍ അറിയുന്നത്.

ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് കുട്ടികള്‍ക്ക കടയിട്ടു നല്‍കിയത്. എന്നാല്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമത്തില്‍ കട പൂര്‍ണമായും തകര്‍ന്നു. നിലവില്‍ കട പുനസ്ഥാപിച്ചു. സംഭവത്തില്‍ പോലിസില്‍ പാരാതി നല്‍കിയിട്ടുണ്ട്.

Tags: