ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; മരണം 500 കടന്നു

Update: 2026-01-12 05:00 GMT

ന്യൂഡല്‍ഹി: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 500 കടന്നു. പ്രതിഷേധത്തില്‍ 490 പ്രതിഷേധക്കാരും 48 സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 538 പേര്‍ കൊല്ലപ്പെട്ടുവെന്നണ് റിപോര്‍ട്ട്. രാജ്യത്തെ ഉയര്‍ന്ന വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും മറുപടിയായി ഡിസംബര്‍ 28നാണ് ഇറാനില്‍ പ്രതിഷേധം ആരംഭിച്ചത്.

പ്രതിഷേധക്കാര്‍ക്കെതിരെ ഇറാനിയന്‍ അധികൃതര്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. അതേസമയം അമേരിക്കയും ഇസ്രയേലും ഇറാനില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ആരോപിച്ചിരുന്നു.

Tags: