
കണ്ണൂര്‍: കണ്ണൂരില്‍ തെരുവുനായ ശല്യം രൂക്ഷം. ഇന്നു മാത്രം 16 പേരെ നായ കടിച്ചു. നിലവില്‍ ഇവിടെ മൂന്നു നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. തെരുവുനായയുടെ ആക്രമണത്തില്‍ രണ്ടു വയസ്സുള്ള കുഞ്ഞിനും കടിയേറ്റു. കടിയേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇയാളുടെ കൈവിരലുകള്‍ നായ കടിച്ചു പറിക്കുകയായിരുന്നു. ഇയാളെ മെഡിക്കല്‍കോളജിലേക്ക് മാറ്റി. പ്രദേശത്തെ തെരുവുനായ ശല്യത്തില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്നും ഇന്നലെയുമായി 75 പേര്‍ക്ക് ആണ് കടിയേറ്റത്.