പത്തനംതിട്ട: പത്തനംതിട്ടയില്‍ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മ (65 )യാണ് മരിച്ചത്. ഇവര്‍ വാക്‌സിന്‍ എടുത്തിരുന്നെന്നാണ് വിവരം. കഴിഞ്ഞ മാസമാണ് ഇവരെ തെരുവുനായ ആക്രമിച്ചത്. മുഖത്ത് ഗുരുതര പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുമാസത്തിനിടയില്‍ 1.65 ലക്ഷം ആളുകള്‍ക്ക് തെരുവുനായയുടെ കടിയേല്‍ക്കുകയും 17 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.