തിരുവനന്തപുരം: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരുമരണം കൂടി. തിരുവനന്തപുരം സ്വദേശി അഫ്‌സ ബീവിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഈ മാസം 16 നാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. പിന്നീട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയെങ്കിലും ഭേദമാകാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പോത്തന്‍കോടുള്ള ഇവരുടെ വീട്ടിലെത്തി ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധനകള്‍ നടത്തിയിരുന്നു. വെള്ളത്തിന്റെ സാമ്പിളുകളടക്കം ശേഖരിച്ചു.
രോഗ ഉറവിടം വ്യക്തമല്ല. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഉറവിടം സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂ.