കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരേ വീണ്ടും പരാതി. അതിജീവിതയുടെ ഭര്‍ത്താവാണ് തന്റെ കുടുംബ ജീവിതം തകര്‍ത്തെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുല്‍ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നും പരാതിയില്‍ പറയുന്നു.
തനിക്ക് വലിയ മാനനഷ്ടം ഉണ്ടായെന്നും തന്റെ അസാന്നിധ്യം അവസരമാക്കി രാഹുല്‍ പരാതിക്കാരിയെ വശീകരിച്ചെന്നും പരാതിയില്‍ പറയുന്നു. തങ്ങള്‍ തമ്മിലുള്ള പ്രശ്‌നം തീര്‍ക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിന്റെ വാദം. പ്രശ്‌നം പരിഹരിക്കാന്‍ ആയിരുന്നെങ്കില്‍ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നും ഭര്‍ത്താവ് ചോദിക്കുന്നു.
പുതിയ പരാതി നിര്‍ണായകമാകുക കോടതിയിലായിരിക്കും. രാഹുല്‍ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കളവാണെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിക്കാന്‍ കഴിയും.