ചമോലി: ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം. ചമോലി ജില്ലയിലെ നന്ദനഗര്‍ ഘട്ട് പ്രദേശത്താണ് മോഘവിസ്‌ഫോടനം ഉണ്ടായത്. രണ്ടു ദിവസത്തിനുള്ളില്‍ ഉണ്ടാകുന്ന രണ്ടാമ്തതെ സ്‌ഫോടനമാണിത്. അപകടത്തെ തുടര്‍ന്ന് ഏഴ് പേരെ കാണാതായി.
സെപ്റ്റംബര്‍ 16 ന് ഡെറാഡൂണില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഡെറാഡൂണ്‍ മുതല്‍ മുസ്സൂറി വരെയുള്ള 35 കിലോമീറ്റര്‍ ദൂരം പലയിടത്തും തകര്‍ന്നു. ഇതിന്റെ ഫലമായി തുടര്‍ച്ചയായ മൂന്നാം ദിവസവും 2,500 വിനോദസഞ്ചാരികള്‍ മുസ്സൂറിയില്‍ കുടുങ്ങി.
ഈ സീസണില്‍ ഹിമാചല്‍ പ്രദേശില്‍ മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവയില്‍ 419 പേരാണ് മരിച്ചത്. അടുത്ത 48 മണിക്കൂര്‍ സമയത്തേക്ക് ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഈ വര്‍ഷം മെയ് 24 നാണ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തിലെത്തിയത്. രാജ്യത്ത് ഇതുവരെ സാധാരണയേക്കാള്‍ 8% കൂടുതല്‍ മഴ ലഭിച്ചു. രാജസ്ഥാന്‍ (പടിഞ്ഞാറ്), പഞ്ചാബ്, ഹരിയാന എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് മണ്‍സൂണ്‍ ഇതിനകം പിന്‍വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്, എന്നാല്‍ അത് പോകുമ്പോഴും മറ്റ് ഏഴ് സംസ്ഥാനങ്ങളില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നുവെന്ന മുന്നറിയിപ്പുമുണ്ട്.