യുവ സംഗീതജ്ഞന്‍ അനൂപ് വെള്ളാറ്റഞ്ഞൂര്‍ മരിച്ച നിലയില്‍

Update: 2025-07-02 03:16 GMT

തൃശൂര്‍: സംഗീതജ്ഞനും വിവേകോദയം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഗാന്ധിയന്‍ സ്റ്റഡീസ് അധ്യാപകനും സ്‌കൂള്‍ വൃന്ദവാദ്യ സംഘം പരിശീലകനും കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂര്‍ (41) മരിച്ച നിലയില്‍. വടക്കേച്ചിറയ്ക്കു സമീപത്തെ ഫ്‌ലാറ്റില്‍ ചൊവ്വാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തൃശൂര്‍ ആസ്ഥാനമായുള്ള ഇലഞ്ഞിക്കൂട്ടം എന്ന ബാന്‍ഡിലെ പ്രധാനിയായിരുന്നു. വെള്ളാറ്റഞ്ഞൂര്‍ കല്ലാറ്റ് പരേതനായ പീതാംബരന്റെയും തയ്യൂര്‍ ഗവ.സ്‌കൂള്‍ റിട്ട.അധ്യാപിക രാജലക്ഷ്മിയുടെയും മകനാണ്. സംസ്‌കാരം ബുധനാഴ്ച രാവിലെ 10.30ന് വെള്ളാറ്റഞ്ഞൂരിലെ വീട്ടുവളപ്പില്‍. ഭാര്യ: പാര്‍വതി (ആയുര്‍വേദ ഡോക്ടര്‍). മക്കള്‍: പാര്‍വണ, പാര്‍ഥിപ്.