കോഴിക്കോട്: പൂക്കാട് പഴയ ടെലിഫോൺ എക്‌സ്‌ചേഞ്ചിന്റെ പിന്നിലുള്ള കുളത്തിൽ നിന്നും അജ്ഞാതനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുളത്തിൽ നിന്നും ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊയിലാണ്ടി പോലിസും ഫയർഫോഴ്സ് സംഘവും മൃതദേഹം കുളത്തിൽ നിന്ന് പുറത്തെടുത്തു. ഇതിനോടകം അഴുകി തുടങ്ങിയതിനാൽ മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മൃതദേഹത്തിൻ്റെ സമീപത്ത് ചില തുണികളും കണ്ടെത്തിയതായി പോലിസ് അറിയിച്ചു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.