അനൗൺസ്മെൻ്റ് വിവാദത്തിൽ വിശദീകരണം നൽകി ടി പി രാമകൃഷ്ണൻ

Update: 2026-04-06 05:18 GMT

പേരാമ്പ്ര : പേരാമ്പ്ര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ അനൗൺസ്‌മെന്റ് വിവാദത്തിൽ വിശദീകരണം നൽകി എൽഡിഎഫ് സ്ഥാനാർത്ഥി ടി പി രാമകൃഷ്ണൻ. മതസ്പർധ വളർത്തുന്ന തരത്തിലുള്ള പ്രചാരണം ഇടതുമുന്നണിയുടെ നയമല്ലെന്നും, വിവാദമായ അനൗൺസ്‌മെന്റ് സ്ഥാനാർത്ഥിയോ മുന്നണിയോ അറിയാതെ നടന്നതാണെന്നും അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ വ്യക്തമാക്കി. ഇതിൽ ചട്ടലംഘനം നടന്നിട്ടില്ലെന്നും അദ്ദേഹം വിശദീകരണത്തിൽ ചൂണ്ടിക്കാട്ടി.

അതേസമയം, യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയ ഇന്ന് കമ്മീഷന് വിശദീകരണം നൽകും. മുസ്ലിം ലീഗ് മതം പറഞ്ഞ് വോട്ട് പിടിക്കുന്നു എന്നാരോപിച്ച് എൽഡിഎഫ് വാഹനത്തിൽ നിന്ന് അനൗൺസ്‌മെന്റ് നടന്നുവെന്നായിരുന്നു യുഡിഎഫിന്റെ പരാതി.

Tags: