അന്‍മോല്‍ ബിഷ്ണോയെ എന്‍ഐഎ സംഘം ഇന്ത്യയില്‍ എത്തിച്ചു

Update: 2025-11-19 11:19 GMT

ന്യൂഡല്‍ഹി: അന്‍മോല്‍ ബിഷ്ണോയെ എന്‍ഐഎ സംഘം ഇന്ത്യയില്‍ എത്തിച്ചു. എന്‍സിപി നേതാവ് ബാബ സിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായാണ് അന്‍മോല്‍ ബിഷ്ണോയെ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്.ബാബ സിദ്ദിഖിയെ 2024 ഒക്ടോബര്‍ 12-ന് മുംബൈയിലെ ബാന്ദ്ര ഈസ്റ്റില്‍ സീഷന്റെ ഓഫീസ് കെട്ടിടത്തിന് പുറത്തുവെച്ചാണ് വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ നിരവധി ലോറന്‍സ് ബിഷ്‌ണോയ് സംഘാംഗങ്ങളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. അവരില്‍ നിന്നാണ് അന്‍മോലിന്റെ പങ്ക് സംബന്ധിച്ച വിവരം ലഭിച്ചത്.

വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് കടന്ന ഇയാളെ കഴിഞ്ഞ നവംബറില്‍ യുഎസില്‍വെച്ച് പിടികൂടുകയായിരുന്നു.ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലും അന്‍മോല്‍ ബിഷ്‌ണോയ്ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.

ജയിലില്‍ കഴിയുന്ന അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ ഇളയ സഹോദരനും ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുളള കുറ്റവാളികളില്‍ ഒരാളുമാണ് അന്‍മോല്‍ ബിഷ്‌ണോയ്.

Tags: