കണ്ണൂരില്‍ രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; നാലുപേര്‍ക്ക് പരിക്ക്
കണ്ണൂര്‍: രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. ഉരുവച്ചാലില്‍ നിന്നും രോഗിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടംപെരളശ്ശേരിയില്‍ ബൈക്കിലിടിക്കാതിരിക്കാനായി ഡ്രൈവര്‍ വെട്ടിച്ചപ്പോഴാണ് ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
റോഡരികിലെ കാറില്‍ ഇടിച്ചാണ് വാഹനം നിര്‍ത്തിയത്. രോഗി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.