അമൃത്സർ:കരസേനയുടെയും വായുസേനയുടെയും തന്ത്ര പ്രധാന രഹസ്യങ്ങൾ പാകിസ്താന് കൈമാറിയ രണ്ടു പേർ അറസ്റ്റിൽ. പാലക് ഷേർ മസീഹ്, സുരാജ് മസീഹ് എന്നിവരെയാണ് അമൃത്സർ റൂറൽ പോലിസ് അറസ്റ്റ് ചെയ്തത്. കരസേനയുടെ വിവിധ താവളങ്ങളുടെയും അമൃത്സറിലെ വായുസേനാ താവളത്തിൻ്റെയും ചിത്രങ്ങൾ ഇവർ പാക്കിസ്താൻ ഏജൻ്റിന് കൈമാറിയെന്ന് ഡിജിപി ഗൗരവ് യാദവ് അറിയിച്ചു.
ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
"പഞ്ചാബ് പോലീസ് ഇന്ത്യൻ സൈന്യത്തോടൊപ്പം ശക്തമായി നിലകൊള്ളുന്നു, ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള കടമയിൽ സായുധ സേനയുടെ സുരക്ഷയെ ദുർബലപ്പെടുത്താനുള്ള ഏതൊരു ശ്രമത്തെയും നേരിടും " -അദ്ദേഹം പറഞ്ഞു.