അമീബിക് മസിതിഷ്‌കജ്വരം; യഥാര്‍ഥ കണക്കുകള്‍ മറച്ചുവച്ച് മേനി നടിക്കുകയാണ് ആരോഗ്യവകുപ്പ്: എന്‍ ഷംസുദ്ദീന്‍ എംഎല്‍എ

Update: 2025-09-17 07:07 GMT

തിരുവനന്തപുരം: അമീബിക് മസിതിഷ്‌കജ്വരത്തില്‍ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണെന്ന് മുസ് ലിംലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്‍. അടിയന്തര പ്രമേയത്തില്‍ വിഷയം ചര്‍ച്ച ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി പേര്‍ അസുഖം മൂലം മരിക്കുകയാണെന്നും ഇതൊന്നും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ ശരിയായ കണക്കുകള്‍ പുറത്തു വിട്ടപ്പോഴാണ് സര്‍ക്കാര്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചവരുടെ ലിസ്റ്റ് പരിഷ്‌കരിച്ചത്. ഡെങ്കിപ്പനിയും മറ്റു അസുഖങ്ങളും കോരളത്തില്‍ പടര്‍ന്നുപിടിക്കുകയാണ്.

എന്തു ചൂണ്ടികാണിച്ചാലും കേരളം നമ്പര്‍ വണ്‍ ആണെന്ന് സര്‍ക്കാര്‍ മേനി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. നമ്പര്‍ വണ്‍ കേരളം എന്നത് വെറും തളളാണെന്നും ആരോഗ്യരംഗം പ്രാകൃതമായ നിലയിലാണുള്ളതെന്നും പറഞ്ഞത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ആരോഗ്യവകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദന്‍ ആണെന്നും എന്‍ ഷംസുദ്ദീന്‍ പറഞ്ഞു.

ഈ സര്‍ക്കാര്‍ വന്നിട്ട് പകര്‍ച്ചവ്യാധിയില്‍ മരണപ്പെട്ടവരുടെ എണ്ണം 1411 പേരാണ്. നാട്ടിലെ പാവങ്ങളുടെ ജീവന്‍ അപകടത്തിലാണ് എന്നതാണ് വസ്തുത. ആശുപത്രിയില്‍ ഡോക്ടര്‍മാരില്ല, വേണ്ട സേവനങ്ങളില്ല. ആവശ്യത്തിന് ഉപകരണങ്ങള്‍ ഇല്ലെന്ന് ചൂണ്ടികാണിച്ച ഡോ. ഹാരിസ് ചിറക്കലിന്റെ അനുഭവം നമ്മള്‍ കണ്ടതാണ്. ഇവിടെ വേണ്ട വിധത്തില്‍ ആരോഗ്യരംഗം പ്രവര്‍ത്തിക്കുന്നില്ലെന്നും വെറുതെ ഇല്ലാത്ത സംഭവങ്ങള്‍ പെരുപ്പിച്ച് കാണിച്ച് നമ്പര്‍ വണ്‍ കേരളം എന്ന് തള്ളിമറിക്കുക മാത്രകമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.




Tags: