'അമ്മ' ഭരണസമിതി പിരിച്ചുവിട്ടു; പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെ എല്ലാ അംഗങ്ങളും രാജിവച്ചു

Update: 2024-08-27 10:08 GMT

കൊച്ചി: സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മ(എഎംഎംഎ)യില്‍ കൂട്ടരാജി. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ഇക്കാര്യം മോഹന്‍ലാല്‍ മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചു. ഒപ്പം ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവച്ചു. ഇതോടെ ഭരണസമിതി പിരിച്ചുവിട്ടു. സിനിമാ മേഖലയിലെ പ്രശ്‌നങ്ങളില്‍ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമര്‍ശം ഏറ്റെടുത്താണ് ഭരണസമിതി പിരിച്ചുവിട്ടത്. വിമര്‍ശനങ്ങളുടെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ടാണ് കൂട്ടരാജി.

ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിറവേറ്റാന്‍ നിലവിലുള്ള കമ്മിററി അഡ്‌ഹോക് കമ്മിറ്റിയായി തുടരും. പുതിയ കമ്മിറ്റി നിലവില്‍ വരുന്നത് വരെയാണ് അഡ്‌ഹോക് കമ്മിറ്റി തുടരുക. രണ്ട് മാസത്തിനു ശേഷം തിരഞ്ഞെടുപ്പുണ്ടാകും. ഓണ കൈനീട്ടം അടക്കമുള്ള കാര്യങ്ങള്‍ തുടരും.

Tags: