അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിന് പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടമായി; ഒഴിവായത് വൻ ദുരന്തം

Update: 2024-04-29 12:58 GMT

പറ്റ്‌ന: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടര്‍ പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടമായത് ആശങ്കസൃഷ്ടിച്ചു. ബിഹാറിലെ ബെഗുസാരയില്‍ തിങ്കളാഴ്ചയാണ് സംഭവം. ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഷാ.

ടേക്ക് ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മുകളിലേക്ക് ഉയരാന്‍ സാധിക്കാതെ ഹെലികോപ്ടര്‍ അല്‍പനേരം ആടി ഉലയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വലതുവശത്തേക്ക് നീങ്ങിയ ഹെലികോപ്ടര്‍ നിലത്ത് ഏതാണ്ട് സ്പര്‍ശിക്കുന്നുമുണ്ട്. കുറച്ചുസമയത്തിനു ശേഷം നിയന്ത്രണം വീണ്ടെടുത്ത് കോപ്ടര്‍ പറന്നുയരുന്നതും കാണാം. പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.

Tags:    

Similar News