ഇന്ത്യ-പാക് സംഘര്‍ഷം; ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം തുടങ്ങി
ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം തുടങ്ങി. അതിര്‍ത്തി, വിമാനത്താവള സുരക്ഷ എന്നിവ സംബന്ധിച്ച അവലോകനമാണ് നടക്കുന്നത്. ബിഎസ്എഫ്, സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍മാര്‍, ഇന്റലിജന്‍സ് ബ്യൂറോ മേധാവി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.