ഹിന്ദുത്വരുടെ പ്രതിഷേധം: 167 ജീവനക്കാരെ പുറത്താക്കി ക്ഷേത്ര ട്രസ്റ്റ്; പുറത്താക്കിയവരില്‍ 114 മുസ്‌ലിംകള്‍

Update: 2025-06-15 05:20 GMT

മുംബൈ: ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ശ്രീ ശനീശ്വര്‍ ദേവസ്ഥാനം ട്രസ്റ്റ് 167 ജീവനക്കാരെ പുറത്താക്കി. ഇതില്‍ 114 മുസ്‌ലിംകളും ഉള്‍പ്പെടുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസിലെ റിപോര്‍ട്ട് പറയുന്നു. അഹമദ് നഗര്‍ ജില്ലയിലെ (ഇപ്പോള്‍ അഹില്യാനഗര്‍) ശനി ശിംഗ്നാപൂര്‍ ക്ഷേത്രം നടത്തുന്നത് ഈ ട്രസ്റ്റാണ്. മുസ്‌ലിംകളെ ട്രസ്റ്റില്‍ ജീവനക്കാരാക്കുന്നതിനെതിരെ ഹിന്ദുത്വ സംഘടനകളും എന്‍സിപിയുടെ അഹമദ് നഗര്‍ എംഎല്‍എ സംഗരം ജഗ്താപും പ്രതിഷേധിച്ചിരുന്നു. പുറത്താക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ക്ഷേത്രത്തിന് അകത്ത് ജോലി ചെയ്യുന്നവരല്ല. മറിച്ച് അവരെല്ലാം ട്രസ്റ്റുമായി ബന്ധപ്പെട്ട മറ്റു ജോലികളിലാണുള്ളത്. 1963ല്‍ രൂപീകരിച്ച ട്രസ്റ്റിന് കീഴില്‍ 2,400 ജീവനക്കാരാണുള്ളത്.