വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സമിതികളും ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സും ഉള്‍പ്പെടെ 66 അന്താരാഷ്ട്ര സംഘടനകളില്‍ നിന്ന് പിന്മാറി അമേരിക്ക. അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ സംഘടനകളില്‍ നിന്നും ഉടമ്പടികളില്‍ നിന്നും പിന്മാറുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക മെമ്മോറാണ്ടത്തില്‍ ട്രംപ് ഒപ്പുവെച്ചു.
ഈ സംഘടനകള്‍ അനാവശ്യമാണെന്നും അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി.ഇതോടെ, അമേരിക്ക നല്‍കി വന്നിരുന്ന വന്‍തോതിലുള്ള ഫണ്ടിങ് ഇല്ലാതാകുന്നത് സംഘടനകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും.
അമേരിക്കയുടെ പിന്മാറ്റത്തോടെ, സമാന ചിന്താഗതിയുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഇന്ത്യയുടെ തീരുമാനം. സാഹചര്യം മുതലെടുത്ത് ചൈന ഈ സംഘടനകളില്‍ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമെന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആശങ്കപ്പെടുന്നുണ്ട്.