കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് താമരശേരിയില്‍ മരിച്ച പെണ്‍കുട്ടിയുടെ സഹോദരനും രോഗ ലക്ഷണങ്ങള്‍. പ്രാഥമിക ഫലം നെഗറ്റീവാണെങ്കിലും കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിനായി ഏഴുവയസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയാണ് താമരശേരി സ്വദേശിയും നാലാംക്ലാസുകാരിയുമായ അനയ രോഗം ബാധിച്ച് മരിച്ചത്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലാണ് കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരമായിരുന്നുവെന്ന് കണ്ടെത്തിയത്. പിന്നാലെ വീട്ടില്‍ നിന്നുള്ള വെള്ളത്തിന്റെ സാംപിളുകളടക്കം ആരോഗ്യവകുപ്പ് ശേഖരിച്ചിരുന്നു. അതേസമയം, അമീബിക് മസ്തിഷ്‌ക ജ്വരംവാധിച്ച ഓമശേരിയിലെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ വീട്ടിലെ കിണറില്‍ അമീബ സാന്നിധ്യം കണ്ടെത്തി.