അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് ഒരു മരണം കൂടി
ചേലേമ്പ്ര സ്വദേശി ഷാജിയാണ് മരിച്ചത്
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ഷാജിയാണ്(47)മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മാസത്തിനിടെ ആറാമത്തെ മരണമാണിത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് പതിനൊന്നുപേര്‍ സംസ്ഥാനത്തെ വിവധ ആശുപത്രികളില്‍ ചികില്‍സയിലുണ്ടെന്നാണ് റിപോര്‍ട്ട്.