കൊടുങ്ങല്ലൂരില്‍ ആംബുലന്‍സിന് നേരെ ആക്രമണം

Update: 2025-11-22 08:01 GMT

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ആംബുലന്‍സിന് നേരെ ആക്രമണം. മൂന്നു വയസുകാരിയായ രോഗിയുമായി കൊടുങ്ങല്ലൂര്‍ എആര്‍ ആശുപത്രിയിലെത്തിയ ആംബുലന്‍സിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

കുട്ടിയെ മതിലകത്തെ വി കെയര്‍ ആശുപത്രിയില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് കൊണ്ടു പോകും വഴി ചന്തപ്പുരയില്‍ വച്ച് ആംബുലന്‍സ് ഓട്ടോറിക്ഷയില്‍ തട്ടുകയായിരുന്നു. ഇതില്‍ ക്ഷുഭിതനായ ഓട്ടോ ഡ്രൈവര്‍ പിന്തുടര്‍ന്നെത്തി എആര്‍ ആശുപത്രിയില്‍ വച്ച് ആംബുലന്‍സിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവര്‍ രഞ്‌ജേഷിനെ പോലിസ് കസ്റ്റഡിയിലെടുത്തു.

Tags: