യുപിയില്‍ അംബേദ്കര്‍ പ്രതിമ കനാലില്‍ എറിഞ്ഞു

Update: 2025-07-22 07:58 GMT

അലഹബാദ്: ഉത്തര്‍പ്രദേശിലെ കോദാപൂര്‍ ഗ്രാമത്തില്‍ ഡോ. ബി ആര്‍ അംബേദ്ക്കറുടെ പ്രതിമ പിഴുത് കനാലില്‍ ഇട്ടു. പ്രതിമയുമായി ബന്ധപ്പെട്ട് ഗ്രാമീണര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പോലിസ് അറിയിച്ചു. സംഭവത്തില്‍ കേസെടുത്തതായി ഗംഗാനഗര്‍ ഡിസിപി കുല്‍ദീപ് സിങ് ഗുണാവത് പറഞ്ഞു. പ്രദേശത്ത് പുതിയ പ്രതിമ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.