ഒക്ടോബര്‍ മാസത്തില്‍ മാത്രം ആമസോണ്‍ പിരിച്ചുവിട്ടത് 1,800-ലധികം തൊഴിലാളികളെ

Update: 2025-11-22 08:30 GMT

വാഷിങ്ടണ്‍: ഒക്ടോബര്‍ മാസത്തില്‍ മാത്രം ആമസോണ്‍ പിരിച്ചുവിട്ടത് 1,800-ലധികം എഞ്ചിനീയര്‍മാരെ. ആമസോണിന്റെ ഏറ്റവും പുതിയ പുനസംഘടനാ ശ്രമം നിരവധിയാളുകളെ ബാധിച്ചുകഴിഞ്ഞു. ക്ലൗഡ് സേവനങ്ങളും ഉപകരണങ്ങളും മുതല്‍ റീട്ടെയില്‍, പരസ്യം, പലചരക്ക് സാധനങ്ങള്‍ വരെ ആമസോണ്‍ ബിസിനസിന്റെ മിക്കവാറും എല്ലാ കോണുകളെയും ഇത് ബാധിച്ചു.

4,700-ലധികം പിരിച്ചുവിടലുകളില്‍ ഏകദേശം 40% എഞ്ചിനീയറിങ് തസ്തികകളാണ്. അതേസമയം, ആമസോണിന്റെ പിരിച്ചുവിടലുകള്‍ ജനുവരിയിലും തുടരാനാണ് സാധ്യതയെന്നും റിപോര്‍ട്ടുകളുണ്ട്. എന്നാല്‍ ആളുകളെ പിരിച്ചുവിടുന്നതിന് എഐ അല്ല കാരണമെന്നും ആമസോണ്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി. കമ്പനികളെ മുമ്പെന്നത്തേക്കാളും വേഗത്തില്‍ നവീകരിക്കാനും ഉപഭോക്താക്കള്‍ക്കും ബിസിനസ്സിനും വേണ്ടി കഴിയുന്നത്ര വേഗത്തില്‍ മുന്നോട്ടു പോകാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് അവരുടെ വാദം.

Tags: