കെ എസ് യു സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചെന്ന വാര്‍ത്ത നിഷേധിച്ച് അലോഷ്യസ് സേവ്യര്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കെ എസ് യു സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അലോഷ്യസ് സേവ്യര്‍. സംസ്ഥാന പ്രസിഡന്റ് ചുമതലയില്‍ നിന്നും രാജി നല്‍കിയിട്ടില്ല. കെ എസ് യുവിന്റെ മുന്നേറ്റത്തിനും കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നതിനുമായിരുന്നു താന്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അലോഷ്യസ് സേവ്യറിന്റെ ഫേസ്ബുക്ക് കുറിപ്പ്
KSU സംസ്ഥാന പ്രസിഡന്റ് ചുമതലയില്‍ നിന്നും രാജി നല്‍കിയിട്ടില്ല
കെ എസ് യു സംസ്ഥാന പ്രസിഡന്റ് ആയനാള്‍ മുതല്‍ ഇന്നുവരെ, എനിക്കു വേണ്ടിയോ എന്റെ പേരിനു വേണ്ടിയോ ഒന്നും ചെയ്തിട്ടില്ല ....!
പ്രവര്‍ത്തനം ആകെയും സംഘടനക്ക് വേണ്ടിയായിരുന്നു...!
ഇടുക്കിയുടെ മലയോര മേഖലയില്‍ നിന്നും വരുന്ന എന്നെ സംബന്ധിച്ചിടത്തോളം ഓരോ നിമിഷവും പോരാട്ടങ്ങളുടേത് ആയിരുന്നു...!
ഓരോ വാക്കിലും നോക്കിലും പ്രവര്‍ത്തിയിലും കെ എസ് യു വിന്റെ മുന്നേറ്റവും പാര്‍ട്ടി അധികാരത്തില്‍ വരിക എന്നതും ആയിരുന്നു എന്റെ ജീവിതത്തിന്റെ ആഹാരം...!
എന്റെ സഹപ്രവര്‍ത്തകര്‍ പോലീസിന്റ അക്രമം ഏറ്റുവാങ്ങുമ്പോഴും സിപിഎം ക്രിമിനലുകളാല്‍ വേട്ടയാടപെടുമ്പോഴും...!
സഹപ്രവര്‍ത്തകരുടെ വികാരം എന്റെ ഹൃദയ വികാരമായി കണ്ടാണ് ഞാന്‍ മുന്‍പോട്ട് പോയത്...!
വാര്‍ത്തകള്‍ ഇപ്പോളാണ് ശ്രദ്ധയില്‍ പെട്ടത്, വാര്‍ത്തകള്‍ അല്ലല്ലോ വസ്തുതകള്‍...!
എന്റെ ഹൃദയ തുടിപ്പാണ് കെഎസ്‌യു...!
എന്നിലെ ജീവ ശ്വാസമാണ് എന്റെ പാര്‍ട്ടി...!
