മലപ്പുറം: കാടാമ്പുഴയില്‍ ചികില്‍സ ലഭിക്കാതെ ഒരു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം. അക്യുപഞ്ചര്‍ ചികില്‍സ നടത്തുന്ന കോട്ടക്കല്‍ സ്വദേശിയായ യുവതിയുടെ കുഞ്ഞാണ് മരിച്ചത്. കുകുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ ചികില്‍സ നല്‍കിയില്ലെന്ന പരാതിയിലാണ് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
കുഞ്ഞിന്റെ അമ്മ ആധുനിക വൈദ്യശാസ്ത്രത്തിനെതിരേ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തിയിരുന്നതായി നാട്ടുകാര്‍ ആക്ഷേപമുന്നയിക്കുണ്ട്. കടുത്ത ആരോഗ്യ പ്രശ്‌നം നേരിട്ടും കുഞ്ഞിനെ ആശുപത്രിയിലല്‍ കൊണ്ടു പോകാനോ ചികില്‍സ നല്‍കാനോ തയ്യാറായില്ല.
ഇന്നലെയാണ് കുഞ്ഞ് മരിച്ചത്. നിലവില്‍ കുഞ്ഞിന്റെ ഖബറടക്കം നടന്നു കഴിഞ്ഞുവെന്നാണ് സൂചനകള്‍. പോലിസ് കാടാമ്പുഴയിലെ ഇവരുടെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുക്കുകയാണ്. സംഭവത്തില്‍ ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.