നികുതി വെട്ടിപ്പെന്ന് ആരോപണം: ലുലു മാളിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

Update: 2025-12-30 11:04 GMT

ബെംഗളൂരു: ലുലു മാളിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. 27 കോടി രൂപയുടെ ആദായനികുതി അടയ്ക്കാത്തതിനാലാണ് നടപടി .അന്വേഷണത്തിനിടെ, നികുതി ബാധ്യതകളും ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് നികുതി വെട്ടിപ്പിന്റെ സൂചനകള്‍ കണ്ടെത്തിയതായി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു. ിയിച്ചു.

കുടിശ്ശികയുള്ള നികുതി തുക സംബന്ധിച്ച് കമ്പനിക്ക് മുമ്പ് നോട്ടിസ് നല്‍കിയിരുന്നതായും എന്നാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പണം നല്‍കിയില്ലെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. ഇതിനെത്തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ വകുപ്പ് നിയമനടപടി സ്വീകരിക്കുകയായിരുന്നു.

Tags: