സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് ആരോപണം; കെ സി വേണുഗോപാല്‍, കൊടുക്കുന്നില്‍ സുരേഷ്, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കെതിരേ കേസ്
ന്യൂഡല്‍ഹി: സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതിയില്‍ കെ സി വേണുഗോപാല്‍, കൊടുക്കുന്നില്‍ സുരേഷ്, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കെതിരേ കേസ്. ഹരിയാനയിലെ മുന്‍ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് ഗൗരവ് കുമാറാണ് പരാതിക്കാരന്‍. സീറ്റിനായി ഏഴ് കോടി രൂപ നല്‍കിയെന്നാണ് പരാതി.
കൊടിക്കുന്നില്‍ സുരേഷ് 15 ലക്ഷം തിരികെ നല്‍കിയെന്ന് ഗൗരവ് കുമാര്‍ പറയുന്നു. കൊടിക്കുന്നില്‍ സുരേഷ് ഇനി നല്‍കാനുള്ളത് ഒരു കോടി അഞ്ച് ലക്ഷം രൂപയാണെന്ന് ഗൗരവ് കുമാര്‍ പരാതിയില്‍ പറയുന്നു. കെ സി വേണുഗോപാല്‍ 75 ലക്ഷവും, പി എ അനസ് 10 ലക്ഷവും നല്‍കാനുണ്ടെന്ന് ഗൗരവ് കുമാര്‍ പറയുന്നു. പ്രിയങ്ക ഗാന്ധി നല്‍കാനുള്ളത് 35 ലക്ഷവുമെന്ന് പരാതിയില്‍ ആരോപിക്കുന്നു. പരാതിക്ക് പിന്നാലെ ഗൗരവ് കുമാര്‍ ഡല്‍ഹി പോലിസിന് ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ഓഡിയോ ക്ലിപ്പുകള്‍, വാട്‌സ്ആപ് ചാറ്റ് എന്നീ രേഖകള്‍ കൈമാറി.
കേസ് പിന്‍വലിക്കാന്‍ ഭീഷണി നേരിടുന്നെന്നും പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിയുണ്ടെന്നും ഗൗരവ് കുമാര്‍ ആരോപിക്കുന്നു. പണം തിരികെ നല്‍കിയില്ലെങ്കില്‍ നവരാത്രി ദിവസം രാഹുല്‍ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് ഗൗരവ് കുമാര്‍ പറഞ്ഞു.