ബിജെപിക്കെതിരേ വീണ്ടും ആരോപണം; പാലക്കാട്ട് വോര്‍ട്ടര്‍മാര്‍ക്ക് സാരി നല്‍കുന്ന ചിത്രങ്ങള്‍ പുറത്ത്

Update: 2026-04-08 09:34 GMT

പാലക്കാട്: പാലക്കാട് ബിജെപിക്കെതിരെ വീണ്ടും ആരോപണം. വോട്ടിന് നോട്ട് ആരോപണത്തിന് പിന്നാലെ പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനെതിരെ വോട്ടിന് സാരി വിതരണം ചെയ്‌തെന്നും പരാതി. വോര്‍ട്ടര്‍മാര്‍ക്ക് സാരി നല്‍കുന്ന ചിത്രങ്ങള്‍ പുറത്ത്. കല്ലേക്കാട് നിന്നുള്ള ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. പാലക്കാട് മണ്ഡലത്തിലെ വിവിധ മേഖലകളില്‍ ഇത്തരത്തില്‍ വോട്ടിനായി ശോഭ സുരേന്ദ്രന്‍ പണവും സാരിയും നല്‍കുന്നുവെന്ന് സിപിഎമ്മും കോണ്‍ഗ്രസും ആരോപണം ഉയര്‍ത്തിയിരുന്നു.

പിരിയാരിയിലെ വീടുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ സാരി നല്‍കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തെളിവ് ലഭിച്ചത് ഇന്നാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ പറഞ്ഞു. കൊട്ടിക്കലാശത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ ഒരേ പോലുള്ള സാരി ധരിച്ചെത്തിയതിലും ആക്ഷേപമുണ്ട്. എന്‍ഡിഎ കേന്ദ്രങ്ങളില്‍ നിന്ന് കൈമാറിയ സാരിയാണ് ഇതെന്നാണ് ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട പരാതി തിരഞെടുപ്പ് കമ്മീഷനും പാലക്കാട് എസ്പിക്കും നല്‍കിയിട്ടുണ്ട്. വരും മണിക്കൂറില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.