മുസ്ലീം യുവാവിനെ വെടിവച്ച കേസില്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരായ എഫ്ഐആര്‍ ഉത്തരവ് സ്‌റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി

Update: 2026-02-11 07:32 GMT

അലഹബാദ്: 2024ല്‍ മുസ്ലീം യുവാവിനെ വെടിവച്ച കേസില്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലിസ് അനുജ് ചൗധരിക്കും മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ച സാംബാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി. സാംബാല്‍ സര്‍ക്കിള്‍ ഓഫീസര്‍ അനുജ് ചൗധരിയും സാംബാല്‍ കോട്വാലി ഇന്‍ചാര്‍ജായിരുന്ന അനുജ് തോമറും സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.

അതേസമയം, യഥാര്‍ഥ പരാതിക്കാരന് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി 14 ദിവസത്തെ സമയം അനുവദിച്ചു

വാദം കേള്‍ക്കുന്നതിനിടെ, നിര്‍ബന്ധിത നിയമപരമായ സുരക്ഷാ സംവിധാനങ്ങള്‍ അവഗണിച്ചുകൊണ്ട് സിജെഎം ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ പരിധി ലംഘിച്ചുവെന്ന് സര്‍ക്കാര്‍ അഭിഭാഷകരായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ (എഎജി) മനീഷ് ഗോയലും സര്‍ക്കാര്‍ അഭിഭാഷകന്‍ എ കെ സാന്‍ഡും വാദിച്ചു.

മജിസ്ട്രേറ്റ് ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്പ് ആരോപണങ്ങള്‍ വിശദീകരിക്കാനോ മറുപടി നല്‍കാനോ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് അവസരം നല്‍കിയില്ലെന്നും അവര്‍ വാദിച്ചു.

ഹരജിയെ എതിര്‍ത്ത്, പരാതിക്കാരന്റെ അഭിഭാഷകന്‍ എസ്എഫ്എ നഖ്വി, ഹരജിയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്തു.

Tags: