ഓപറേഷന്‍ മഹാദേവില്‍ കൊല്ലപ്പെട്ട മൂന്ന് അക്രമികളും പാകിസ്താനില്‍ നിന്നുള്ളവര്‍
ന്യൂഡല്‍ഹി: ജൂലൈ 28 ന് ഓപറേഷന്‍ മഹാദേവില്‍ കൊല്ലപ്പെട്ട മൂന്ന് അക്രമികളും പാകിസ്താനില്‍ നിന്നുള്ളവര്‍. പാകിസ്താന്‍ വോട്ടര്‍ ഐഡി കാര്‍ഡുകള്‍, കറാച്ചിയില്‍ നിര്‍മ്മിച്ച ചോക്ലേറ്റുകള്‍, മൈക്രോ-എസ്ഡി ചിപ്പ് ,ബയോമെട്രിക് രേഖകള്‍ എന്നിവ ഇവരില്‍ നിന്നു കണ്ടെടുത്തു.
കൂടാതെ, പഹല്‍ഗാം ആക്രമണ സ്ഥലത്ത് നിന്ന് കണ്ടെത്തിയ ഷെല്‍ കേസിംഗുകളുടെ വിശകലനത്തില്‍ ആക്രമികളില്‍ നിന്ന് പിടിച്ചെടുത്ത എകെ-103 റൈഫിളുകളിലെ സ്‌ട്രൈഷന്‍ മാര്‍ക്കുകളും പൊരുത്തപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 22 ന് 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ കൂട്ടക്കൊലയ്ക്ക് പിന്നില്‍ ഈ മൂവരും ആണെന്നതില്‍ സംശയമില്ലെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.
സുരക്ഷാ ഏജന്‍സികള്‍ അടുത്തിടെ പുറത്തുവിട്ട ഏറ്റുമുട്ടലിനു ശേഷമുള്ള തെളിവുകളില്‍ നിന്നാണ് ഈ കണ്ടെത്തലുകള്‍.