ന്യൂഡല്‍ഹി: പാകിസ്താനില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തെ കുറിച്ച് വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം ഇന്ന്. രാവിലെ പതിനൊന്നിന് പാര്‍ലമെന്റിലെ ലൈബ്രറി കെട്ടിടത്തിലാണ് യോഗം നടക്കുക. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന.രാഹുല്‍ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.