ആലപ്പുഴയില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു

Update: 2025-07-20 12:54 GMT

ആലപ്പുഴ: കാര്‍ത്തികപ്പള്ളി ഗവ. യുപി സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. വരാന്തയുടെ മുകള്‍ ഭാഗത്തെ കഴുക്കോലും ഓടുകളും ആണ് തകര്‍ന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ലാത്തതിനാല്‍ ഇവിടെ ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്നില്ല. കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് രണ്ടു കോടി രൂപ ചെലവില്‍ സ്‌കൂളില്‍ പുതിയ കെട്ടിടം പണികഴിപ്പിച്ചെങ്കിലും വൈദ്യുതീകരണം നടക്കാത്തതിനാല്‍ തുറന്നു കൊടുത്തിട്ടില്ല. ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിന് 200 വര്‍ഷത്തിലധികം പഴക്കമുണ്ട്.