ആലപ്പുഴയില്‍ യുവാക്കള്‍ തമ്മില്‍ കത്തിക്കുത്ത്; ഒരാളുടെ നില ഗുരുതരം

Update: 2025-07-31 16:54 GMT

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് മുന്നില്‍ രണ്ട് പേര്‍ ചേര്‍ന്ന് യുവാവിനെ കുത്തി പരfക്കേല്‍പ്പിച്ചു. കണ്ണൂര്‍ താഴെച്ചൊവ്വ സ്വദേശി റിയാസിനാണ് കുത്തേറ്റത്. സോഷ്യല്‍ മീഡിയ പോസ്റ്റ് സംബന്ധിച്ച് തിരുവനന്തപുരം സ്വദേശികളായ വിഷ്ണു ലാലും സിബിയും റിയാസും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് റിയാസിനോട് ആലപ്പുഴയില്‍ എത്താന്‍ വിഷ്ണുലാലും സിബിയും ആവശ്യപ്പെട്ടു. റിയാസ് ആലപ്പുഴയില്‍ ബസ് ഇറങ്ങിയപ്പോള്‍ തന്നെ തര്‍ക്കം ആരംഭിച്ചു. ഇതിനിടെ കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വിഷ്ണുലാല്‍ റിയാസിനെ കുത്തുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് റിയാസിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷ്ണുലാലിനെയും സിബിയെയും അറസ്റ്റ് ചെയ്തു. ആക്രമണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ഇരുവരേയും വിശദമായി ചോദ്യം ചെയ്യുകയാണ്.