തിരുവനന്തപുരം: അലന്‍ വധത്തിലെ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു. മ്യൂസിയം പോലിസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള ആളായ ജഗതി സ്വദേശി അജിന്‍ (ജോബി) ആണ് പ്രതി. കേസില്‍ ഇനിയും പ്രതികളെ പിടിക്കാനുണ്ട്. നിലവില്‍ അറസ്റ്റിലായ കാപ്പാ കേസ് പ്രതി സന്ദീപ് (27), അഖിലേഷ് (20) എന്നിവരെ റിമാന്‍ഡ് ചെയ്തു.
തമ്പാനൂര്‍ അരിസ്റ്റോ തോപ്പില്‍ ഡി 47ല്‍ താമസിക്കുന്ന നെട്ടയം സ്വദേശി അലന്‍ തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടത്. രാജാജി നഗറിലെ കൗമാരക്കാരും സ്‌കൂള്‍ വിദ്യാര്‍ഥികളും തമ്മില്‍ ഫുട്‌ബോള്‍ കളിയുമായി ബന്ധപ്പെട്ട് സ്ഥിരമായി തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതില്‍പ്പെട്ട 16-കാരന്‍ തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ വീടിനടുത്തുള്ള സംഘത്തെ വിളിച്ചു വരുത്തുകയായിരുന്നു. ഈ തര്‍ക്കത്തിന്റെ ഭാഗമല്ലാതിരുന്നയാളാണ് അലന്‍. ഈ കുട്ടിയുടെ ആവശ്യപ്രകാരമാണ് അലന്‍ തൈക്കാട് എത്തിയത്. ഇവിടെവെച്ചുണ്ടായ സംഘട്ടനത്തില്‍ അലനെ ഹെല്‍മെറ്റുകൊണ്ട് അടിച്ചുവീഴ്ത്തിയശേഷം കുത്തുകയായിരുന്നു.