അലഹബാദ്: ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ ആസാദ് ജന്നത്ത് നിഷ സ്‌കൂള്‍ പൊളിക്കാനുള്ള അധികൃതരുടെ നീക്കം ഹൈക്കോടതി തടഞ്ഞു. സര്‍ക്കാര്‍ ഭൂമിയിലാണ് സ്‌കൂള്‍ നിര്‍മിച്ചിരിക്കുന്നത് എന്നാരോപിച്ചാണ് ജില്ലാ ഭരണകൂടം സ്‌കൂള്‍ പൊളിക്കാന്‍ മുതിര്‍ന്നത്. തുടര്‍ന്ന് പൗരാവകാശ സംഘടനയായ എപിസിആറിന്റെ സഹായത്തോടെ സ്‌കൂള്‍ മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 1979ല്‍ പണം കൊടുത്ത് സ്ഥലം വാങ്ങിയതിന്റെ രേഖകളും സ്‌കൂള്‍ മാനേജ്‌മെന്റ് കോടതിയില്‍ ഹാജരാക്കി. ഇത് പരിശോധിച്ചാണ് പൊളിക്കല്‍ നടപടികള്‍ തടഞ്ഞത്.