ഇസ്രായേലി സൈനികരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ് (വീഡിയോ)

Update: 2025-08-06 06:21 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈനികരെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ്. അല്‍ ഷെജയ്യ പ്രദേശത്താണ് ആക്രമണം നടന്നത്. ഇസ്രായേലി സൈന്യത്തിന്റെ വാഹനത്തിന് കീഴില്‍ ബോംബ് സ്ഥാപിച്ചായിരുന്നു ആദ്യ ആക്രമണം. 

തെല്‍ അല്‍ മുന്താര്‍ പ്രദേശത്ത് ഇസ്രായേലി സൈന്യത്തിന് എതിരെ മോര്‍ട്ടാര്‍ ആക്രമണവും നടത്തി. തൂഫാനുല്‍ അഖ്‌സയുടെ ഭാഗമായി സ്ഥാപിച്ച ജോയന്റ് ഓപ്പറേഷന്‍ സെന്ററിലെ അബൂ അലി മുസ്തഫ ബ്രിഗേഡ്‌സുമായും അന്‍സാര്‍ ബ്രിഗേഡ്‌സുമായും സഹകരിച്ചായിരുന്നു ആക്രമണമെന്നും അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ് പ്രസ്താവനയില്‍ അറിയിച്ചു.