ഗസയില്‍ ഇസ്രായേലി സൈന്യത്തിന് നേരെ ആക്രമണം നടത്തി അല്‍ ഖുദ്‌സ് ബ്രിഗേഡ് (വീഡിയോ)

Update: 2025-04-17 13:01 GMT

ഗസ സിറ്റി: ഗസയെ പിളര്‍ത്താന്‍ ഇസ്രായേല്‍ സൈന്യം രൂപീകരിച്ച നെറ്റ്‌സാരിം ഇടനാഴിയില്‍ ആക്രമണം നടത്തി ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദിന്റെ സായുധ വിഭാഗമായ അല്‍ ഖുദ്‌സ് ബ്രിഗേഡ്. രണ്ടു സയണിസ്റ്റ് ഡ്രോണുകള്‍ പിടിച്ചെടുത്തു. മിസൈലുകള്‍ നിര്‍മിക്കുന്നതിന്റെയും ആക്രമണം നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ അല്‍ ഖുദ്‌സ് ബ്രിഗേഡ് പുറത്തുവിട്ടു. പിടിച്ചെടുത്ത ഡ്രോണുകളുടെ വീഡിയോകളും ഇതില്‍ ഉള്‍പ്പെടുന്നു.