ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിന്റെ നിരവധി വാഹനങ്ങള്‍ അല്‍ ഖസ്സം ബ്രിഗേഡ്‌സ് തകര്‍ത്തു. ഖാന്‍ യൂനിസിന് സമീപത്തെ അല്‍ ബാതിന്‍-അസ് സമീന്‍ പ്രദേശത്താണ് ആക്രമണങ്ങള്‍ നടന്നത്. ഇസ്രായേലി സൈനികര്‍ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിക്കുകയാണ് ചെയ്തത്. ഇതോടെ സൈനികര്‍ പുറത്തിറങ്ങി രക്ഷപ്പെട്ടു. മറ്റൊരു സംഭവത്തില്‍ കുഴിബോംബ് ഉപയോഗിച്ച് രണ്ടു വാഹനങ്ങള്‍ തകര്‍ത്തു. അതിന് അകത്തുണ്ടായിരുന്ന സൈനികര്‍ കൊല്ലപ്പെട്ടു.