റഫയില്‍ ഇസ്രായേലി സൈനികനെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമം നടന്നെന്ന്

Update: 2025-08-20 15:46 GMT

ഗസ സിറ്റി: ഗസയിലെ റഫയില്‍ അധിനിവേശം നടത്തുകയായിരുന്ന ഇസ്രായേലി സൈനികനെ കസ്റ്റഡിയില്‍ എടുക്കാന്‍ ഹമാസ് ശ്രമിച്ചെന്ന് റിപോര്‍ട്ട്. റഫയിലെ മൊറാഗ് ആക്‌സിസിലാണ് 12 അല്‍ ഖസ്സം പോരാളികള്‍ മിന്നല്‍ ആക്രമണം നടത്തിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ രണ്ടു ഇസ്രായേലി സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതേതുടര്‍ന്ന് പ്രദേശത്ത് ഇസ്രായേലി സൈന്യം വ്യോമാക്രമണം നടത്തി. ഹെലികോപ്റ്റുകളിലാണ് പരിക്കേറ്റവരെ കൊണ്ടുപോയത്.