റഫയില്‍ ഇസ്രായേലി സൈന്യത്തെ നേരിട്ട് ഹമാസ്; ഒരു സയണിസ്റ്റ് സൈനികന്‍ കസ്റ്റഡിയില്‍

Update: 2025-04-14 01:58 GMT

ഗസ സിറ്റി: ഗസയിലെ റഫയില്‍ ഇസ്രായേലി സൈന്യത്തെ നേരിട്ട് ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ്. സയണിസ്റ്റ് സൈനികര്‍ പതിയിരുന്ന കെട്ടിടം ബോംബിട്ട് തകര്‍ത്തു. ഇതില്‍ ഏതാനും സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് ശേഷം ഒരു സയണിസ്റ്റ് സൈനികനെ കസ്റ്റഡിയിലും എടുത്തു. റഫയെ ഗസയുടെ മറ്റുഭാഗങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തിയുള്ള ആക്രമണമാണ് നിലവില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്.