അല്‍-ഫലാഹ് യൂണിവേഴ്സിറ്റി ചെയര്‍മാന്‍ ജവാദ് അഹമ്മദ് സിദ്ദിഖി അറസ്റ്റില്‍
ന്യൂഡല്‍ഹി: അല്‍-ഫലാഹ് യൂണിവേഴ്സിറ്റി ചെയര്‍മാന്‍ അറസ്റ്റില്‍. ഡല്‍ഹി പോലfസ് ക്രൈംബ്രാഞ്ച് ആണ് അല്‍-ഫലാഹ് യൂണിവേഴ്സിറ്റി ചെയര്‍മാന്‍ ജവാദ് അഹമ്മദ് സിദ്ദിഖിയെ അറസ്റ്റ് ചെയ്തത്. യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ (യുജിസി) പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസെന്ന് ആരോപിച്ച് സിദ്ദിഖിക്കും അല്‍ ഫലാഹ് ചാരിറ്റബിള്‍ ട്രസ്റ്റിനുമെതിരേ ജനുവരി 16 ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സിദ്ദിഖിയെ ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയതായും കൂടുതല്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് നാല് ദിവസത്തെ പോലിസ് കസ്റ്റഡി അനുവദിച്ചതായും പോലിസ് പറഞ്ഞു. അതേസമയം, അല്‍ ഫലാഹ് ഗ്രൂപ്പ് ചെയര്‍മാന്‍ ജവാദ് അഹമ്മദ് സിദ്ദിഖിക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം പരിഗണിക്കുന്നതിനുള്ള വാദങ്ങള്‍ ഫെബ്രുവരി 13-ന് ഡല്‍ഹിയിലെ സാകേത് കോടതി പട്ടികപ്പെടുത്തി.