രാജ്യത്തിന്റെ അഖണ്ഡതക്കെതിരെ സംസാരിച്ചെന്ന്; ടിവി താരം അഖില്‍ മാരാര്‍ക്കെതിരെ കേസ്

Update: 2025-05-14 01:05 GMT

കൊട്ടാരക്കര: രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരേ സംസാരിച്ചെന്ന് ആരോപിച്ച് ടെലിവിഷന്‍ താരവും ഹിന്ദുത്വ അനുഭാവിയുമായ അഖില്‍മാരാര്‍ക്കെതിരെ കൊട്ടാരക്കര പോലിസ് കേസെടുത്തു. ബിഎന്‍എസ് 152 വകുപ്പ് പ്രകാരമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.സാമൂഹികമാധ്യമങ്ങളില്‍ ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് അഖില്‍മാരാര്‍ക്കെതിരേ ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞദിവസം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെഹല്‍ഗാം ആക്രമണത്തിന്റെയും ഓപ്പറേഷന്‍ സിന്ദൂറിന്റെയും പശ്ചാത്തലത്തില്‍ ഫെയ്‌സ്ബുക്കിലിട്ട അഖില്‍മാരാരുടെ പോസ്റ്റ് സംബന്ധിച്ചാണ് പരാതി നല്‍കിയത്.