കെ സുധാകരന്‍ എവിടെ നിന്നാലും ജയിക്കുമെന്ന് എ കെ ആന്റണി

Update: 2026-03-19 08:00 GMT

തിരുവനന്തപുരം: കെ സുധാകരന്‍ എവിടെ നിന്നാലും ജയിക്കുമെന്ന് എ കെ ആന്റണി. കൂടാതെ അദ്ദേഹം നിയമസഭയില്‍ ഉണ്ടാകുമെന്നും എ കെ ആന്റണി പറഞ്ഞു. സുധാകരനെ മല്‍സരിപ്പിക്കാന്‍ തീരുമാനമായ ശേഷമാണ് എ കെ ആന്റണിയുടെ പ്രസ്താവന.

കെ സുധാകരന്‍ വിഷയത്തില്‍ ഇടപെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. അനുനയത്തിലേക്ക് എത്താന്‍ സുധാകരനോട് ആവശ്യപ്പെട്ടു. കണ്ണൂര്‍ ജില്ലയില്‍ ജീവന്‍ പണയപ്പെടുത്തിയ ആള്‍ ആണ് സുധാകരന്‍. എന്തു പ്രയാസം ഉണ്ടെങ്കിലും പാര്‍ട്ടി തീരുമാനം അനുസരിക്കണമെന്ന് അഭ്യര്‍ഥിച്ചുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags: