അജമീര്‍ ദര്‍ഗ സീല്‍ ചെയ്യണമെന്ന് ഹരജി

Update: 2025-10-16 06:40 GMT

ജയ്പൂര്‍: രാജസ്ഥാനിലെ അജ്മീറിലെ മൊയ്നുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗ അടച്ചുപൂട്ടി സീല്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുസേന പുതിയ ഹരജി നല്‍കി. ക്ഷേത്രമുണ്ടെന്ന് ഹിന്ദുസേന അവകാശപ്പെടുന്ന ദര്‍ഗയ്ക്ക് ഉള്ളിലെ സ്ഥലം അടച്ചുപൂട്ടി സീല്‍ ചെയ്യണമെന്നാണ് ആവശ്യം. കൂടാതെ അവിടെ സിസിടിവികള്‍ സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്. ''തര്‍ക്കപ്രദേശത്ത്'' നിര്‍മാണങ്ങള്‍ നടക്കുന്നതായും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടക്കുന്നതായും ഹരജിക്കാരനായ വിഷ്ണുഗുപ്ത ആരോപിക്കുന്നു. ഒക്ടോബര്‍ 17നാണ് കേസ് പരിഗണിക്കുക.