ഡല്‍ഹിയില്‍ വായുനിലവാരം മോശം അവസ്ഥയില്‍ തുടരുന്നു; എന്‍95 മാസ്‌കുകള്‍ ധരിക്കണമെന്ന് വിദഗ്ധര്‍

Update: 2025-11-04 11:06 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വായുവിന്റെ ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തില്‍ തുടരുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍. വായു ഗുണനിലവാര സൂചിക (എക്യുഐ) 309 ആയി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) രേഖപ്പെടുത്തി.

ഡല്‍ഹിയിലെ പല പ്രദേശങ്ങളിലെയും വായു ഗുണനിലവാര സൂചിക 400 കവിഞ്ഞു. ജനങ്ങള്‍ എന്‍95 മാസ്‌കുകള്‍ ധരിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. തൊണ്ടവേദന, നെഞ്ചുവേദന, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുവരുന്നവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. ഡല്‍ഹിയില്‍ പലയിടത്തും പുക മഞ്ഞ് മൂടിനില്‍ക്കുന്ന അവസ്ഥയിലാണ്. ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണവും കൂടുകയാണെന്നാണ് റിപോര്‍ട്ടുകള്‍.

Tags: